ദുബൈയില്‍ ഉല്ലാസ യാത്രക്ക് ശരാശരി ചെലവ് 80 ദിര്‍ഹം

Posted on: July 10, 2016 4:27 pm | Last updated: July 10, 2016 at 4:27 pm
SHARE

The Tower at Dubai Creek Harbour (1)ദുബൈ: ആഡംബരത്തിന്റെ അവസാനവാക്കാണ് ദുബൈ. പക്ഷെ, രണ്ട് പേര്‍ക്ക് ഒന്നിച്ച് കറങ്ങാന്‍ ഒരു ദിവസം ചിലവു വരുന്നത് 80 ദിര്‍ഹമോളം. പ്രണയ നഗരമെന്നറിയപ്പെടുന്ന പാരിസിലെ ചിലവിനേക്കാള്‍ പകുതിയില്‍ അല്‍പം കൂടുമെന്ന് മാത്രമാണ് തെല്ലൊരാശ്വാസം. ജി സി സി രാജ്യങ്ങളിലെ നഗരങ്ങളായ അബുദാബി, ദോഹ, റിയാദ്, കുവൈത്ത് സിറ്റി എന്നിവിടങ്ങളിലും ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ലണ്ടന്‍, പാരീസ്, സിഡ്‌നി എന്നീ പാശ്ചാത്യ നഗരങ്ങളിലും നടത്തിയ സര്‍വേയിലാണ് ഒരു ജോഡിക്ക് ഉല്ലാസ യാത്രകര്‍ക്ക് ചിലവ് വരുന്നത് ഇനം തിരിച്ച് സര്‍വേഫലത്തില്‍ കൊടുത്തിരിക്കുന്നത്.

ഉല്ലാസ യാത്രക്കിടെ ഭക്ഷണ പാനീയങ്ങള്‍, ഗതാഗത സംവിധാനങ്ങളുടെ ഉപയോഗങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തിയാണ് ചെലവ് നിശ്ചയിച്ചിരിക്കുന്നത്. ചെലവുകളുടെ അടിസ്ഥാനത്തില്‍ പത്ത് നഗരങ്ങളെ ആഗോള തലത്തില്‍ തിരഞ്ഞെടുത്തപ്പോള്‍ ദുബൈ ആറാം സ്ഥാനത്താണുള്ളത്. എന്നാല്‍, പശ്ചിമേഷ്യന്‍ നഗരങ്ങളില്‍ ഏറ്റവും ചിലവേറിയത് ദുബൈയും ചിലവ് കുറഞ്ഞത് റിയാദുമാണ് (51 ദിര്‍ഹം).
വിവിധ നഗരങ്ങളിലെ ടാക്‌സി നിരക്കുകളുടെ താരതമ്യ പഠനത്തില്‍ എട്ട് കി.മീ ദൂര പരിധിയില്‍ യാത്ര ചെയ്യുന്നതിന് 20 ദിര്‍ഹമാണ് അബുദാബിയിലെങ്കില്‍ 34.50 ദിര്‍ഹമാണ് ദുബൈയില്‍ ചിലവ് വരുന്നത്. എന്നാല്‍ പാരീസില്‍ ഇത് 17.72 ഡോളറാകും (64 ദിര്‍ഹം).

അതേസമയം നിത്യോപയോഗ സാധനമായ ബ്രെഡിന് ന്യൂയോര്‍ക്കിനേക്കാള്‍ ദുബൈയില്‍ 50 ശതമാനം വിലക്കുറവാണ്. ദുബൈയില്‍ നാല് ദിര്‍ഹമിനടുത്താണ് ഒരു പേക്കറ്റിന് വിലവരുന്നതെങ്കില്‍ ന്യൂയോര്‍ക്കില്‍ ഇത് 9 ദിര്‍ഹം (2.48 ഡോളര്‍) ആകും, പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ആഗോളതലത്തില്‍ നടത്തിയ എക്‌സ്പാറ്റിസ്‌കന്‍ കോസ്റ്റ് ഓഫ് ലിവിംഗ് ഇന്‍ഡെക്‌സ് സര്‍വേയിലാണ് ഈ കണക്കുകളുള്ളത്.