ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ചത് അയല്‍വാസിയെന്നു സൂചന

Posted on: July 10, 2016 4:08 pm | Last updated: July 10, 2016 at 4:08 pm
SHARE

തൃശൂര്‍: നാട്ടികയില്‍ ബധിരയും മൂകയുമായ യുവതിയെ മാനഭംഗപ്പെടുത്തിയത് അയല്‍വാസിയെന്നു സൂചന. ഒട്ടേറെ കേസുകളില്‍ പ്രതിയായ യുവാവിനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. വീട്ടില്‍ അതിക്രമിച്ചു കടന്ന പ്രതി യുവതിയെ ക്രൂരമായാണു പീഡിപ്പിച്ചത്. നാട്ടികയില്‍ അമ്മയോടൊപ്പം താമസിച്ചിരുന്ന മുപ്പത്തിയെട്ടുകാരിയാണു പീഡനത്തിനിരയായത്.

വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പുറത്തുപോയ അമ്മ അഞ്ചോടെ തിരിച്ചെത്തിയപ്പോള്‍ യുവതിയെ വീടിനടുത്തുള്ള ഷെഡില്‍ രക്തം വാര്‍ന്ന് അവശ നിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്പുകടിയേറ്റതാണെന്ന സംശയത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയിലാണു പീഡനമാണെന്നു കണ്ടെത്തിയത്. ആശുപത്രിയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.