ജിഷ വധം:മുഖ്യമന്ത്രി അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് രമേശ് ചെന്നിത്തല

Posted on: July 10, 2016 12:40 pm | Last updated: July 10, 2016 at 8:30 pm
SHARE

ramesh chennithalaതിരുവനന്തപുരം: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ജിഷയുടെ ബന്ധുക്കള്‍ രേഖാമൂലം ആവശ്യപ്പെട്ടതിനാലാണ് മൃതദേഹം ദഹിപ്പിച്ചതെന്നു പറഞ്ഞ ചെന്നിത്തല ഏത് തെളിവുകളാണ് ആദ്യ അന്വേഷണ സംഘം മൂടിവച്ചതെന്നു മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു. കേസില്‍ മുന്‍ അന്വേഷണ സംഘം കണ്ടത്തെിയതില്‍ കൂടുതലായി എന്താണ് പുതിയസംഘം കണ്ടത്തെിയത്.

മുന്‍ അന്വേഷണസംഘം കണ്ടത്തെിയ ചെരിപ്പ്, കത്തി, ഡി.എന്‍.എ ടെസ്റ്റ് എന്നീ തെളിവുകളിലൂടെ തന്നെയാണ് പ്രതിയെ പിടികൂടിയിട്ടുള്ളത്. പൊലീസ് ബോധമില്ലാതെ പെരുമാറിയെന്ന മുഖ്യമന്ത്രിയുടെ അപവാദവും തെറ്റാണെന്ന് ചെന്നിത്തല പ്രതികരിച്ചു. കാസര്‍ഗോഡു നിന്നും കാണാതായവര്‍ക്ക് ഇസില്‍ ബന്ധം സ്ഥിരീകരച്ച സാഹചര്യത്തില്‍ ആഭ്യന്തര സുരക്ഷ വര്‍ധിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.