Connect with us

Kerala

സ്ത്രീകളെ കേരളത്തിലേക്ക് കടത്തിയ സംഭവം: ഇടനിലക്കാര്‍ക്കായി അന്വേഷണം

Published

|

Last Updated

പാലക്കാട്: ഷൊര്‍ണൂരിലെ മനുഷ്യക്കടത്ത് കേസില്‍ സ്ത്രീകളെയും കുട്ടികളെയും കേരളത്തിലേക്ക് എത്തിച്ച ഇടനിലക്കാരെ കണ്ടെത്താനാകാതെ റയില്‍വേ പോലീസ്. ഇതരസംസ്ഥാനക്കാരെ കേരളത്തിലേക്ക് എത്തിച്ചതിന് പിന്നിലുളള മലയാളി ഇടനിലക്കാര്‍ക്ക് വേണ്ടിയാണ് അന്വേഷണം. സംഘത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളില്‍ മിക്കവരും ലൈംഗികചൂഷണത്തിനിരയായെന്നാണ് വൈദ്യപരിശോധന ഫലം. ഇതരസംസ്ഥാനങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും കേരളത്തിലെ തൊഴിലിടങ്ങളിലേക്ക് എത്തിക്കുന്ന ഇടനിലക്കാരെ കേന്ദ്രീകരിച്ചാണ് ഷൊര്‍ണൂര്‍ റയില്‍വേ പോലീസിന്റെ അന്വേഷണം.

ജാര്‍ഖണ്ഡ് , ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നുളള 36 പേര്‍ കഴിഞ്ഞ ജൂണ്‍ 29 ന് ധന്‍ബാദ്- ആലപ്പുഴ എക്‌സ്പ്രസില്‍ ഷൊര്‍ണൂരിലിറങ്ങിയ സംഭവം മനുഷ്യക്കടത്തിന് കേസ് രജിസ്റ്റര്‍ ചെയ്താണ് അന്വേഷണം. ജാര്‍ഖണ്ഡുകാരായ അഞ്ച് പുരുഷന്മാരെ ഐ പി സി 370 പ്രകാരം അറസ്റ്റ് ചെയ്തിരുന്നു.

സംഘത്തിലെ സ്ത്രീകളായ 31 പേരെ മുട്ടിക്കുളങ്ങരയിലെ മഹിളാമന്ദിരത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇവരില്‍ പ്രായപൂര്‍ത്തിയാകാത്ത 14 പെണ്‍കുട്ടികളില്‍ മിക്കവരും ലൈംഗിക ചൂഷണത്തിനിരയായിട്ടുണ്ടെന്ന വൈദ്യപരിശോധനഫലം ഞെട്ടിക്കുന്നതാണ്.

മാതാപിതാക്കളില്ലാതെ കൃത്യമായ രേഖകളില്ലാതെയുളള കുട്ടികളുടെ വരവ് ശിശുക്ഷേമസമിതിയാണ് അന്വേഷിക്കുന്നത്. എറണാകുളത്തെ ചെമ്മീന്‍ ഫാക്ടറിയിലേക്ക് ജോലിക്ക് എത്തിയെന്ന് മൊഴിയുണ്ടെങ്കിലും വിശ്വാസയോഗ്യമല്ല.
എറണാകുളത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം നടത്തേണ്ടിവരുമെന്നാണ് ശിശുക്ഷേമസമിതിയുടെ നിഗമനം.

Latest