കമല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

Posted on: July 10, 2016 10:35 am | Last updated: July 10, 2016 at 10:35 am
SHARE

kamal2തിരുവനന്തപുരം: സംവിധായകന്‍ കമല്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും. ചലച്ചിത്ര വികസന കോര്‍പറേഷന്‍ (കെ എസ്എഫ് ഡി സി) ചെയര്‍മാനായി ലെനിന്‍ രാജേന്ദ്രനെയും സര്‍ക്കാര്‍ നിയമിക്കും. ഇരുവരെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും.

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റ് കൂടിയാണ് കമല്‍. നിലവില്‍ സംവിധായകന്‍ രാജീവ് നാഥാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. കമല്‍ ആദ്യമായാണ് ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത് എത്തുന്നത്. കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ കാലത്ത് പ്രിയദര്‍ശനായിരുന്നു ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍. പ്രിയദര്‍ശന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് രാജീവ് നാഥിനെ അക്കാദമി ചെയര്‍മാനാക്കിയത്.