യുജിസി നെറ്റ് പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ഒമ്പതരക്കുള്ളില്‍ ഹാജരായാല്‍ മതിയെന്ന് സിബിഎസ്ഇ

Posted on: July 9, 2016 4:49 pm | Last updated: July 9, 2016 at 7:55 pm
SHARE

കൊച്ചി: നെറ്റ് പരീക്ഷയ്ക്കായി രാവിലെ ഏഴിനും ഒമ്പതരയ്ക്കുമിടയില്‍ വിദ്യാര്‍ഥികള്‍ എത്തിയാല്‍ മതിയെന്ന് സിബിഎസ്ഇ. ഹാള്‍ ടിക്കറ്റില്‍ നല്‍കിയിരിക്കുന്ന സമയം, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാകേന്ദ്രത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സമയപരിധിയാണെന്നും വിദ്യാര്‍ത്ഥികള്‍ ഏഴിന് തന്നെ ഹാജരാകേണ്ടതില്ലെന്നും സിബിഎസ്ഇ അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച നടക്കുന്ന യുജിസി നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിനായി (നെറ്റ്) പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷ തുടങ്ങുന്നതിന് രണ്ടര മണിക്കൂര്‍ മുമ്പേ ഹാജരാകണമെന്ന നിര്‍ദേശമുണ്ടായിരുന്നു. വിദ്യാര്‍ഥികളുടെ ഹാള്‍ ടിക്കറ്റില്‍ നല്‍കിയിരുന്ന ഈ നിര്‍ദേശം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്നു ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് യുജിസി നെറ്റ് പരീക്ഷ നടക്കുന്നത്. യുജിസിയ്ക്ക് വേണ്ടി സിബിഎസ്ഇയാണ് പരീക്ഷ നടത്തുന്നത്.