ഇരുമ്പുചോലയില്‍ വീണ്ടും മോഷണ പരമ്പര; സ്വര്‍ണവും പണവും കവര്‍ന്നു

Posted on: July 9, 2016 2:27 pm | Last updated: July 9, 2016 at 2:27 pm
SHARE

തിരൂരങ്ങാടി: ഏആര്‍ നഗര്‍ ഇരുമ്പുചോലയില്‍ മൂന്ന് വീടുകളില്‍ മോഷണം. സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. ഇരുമ്പുചോല പാപ്പാട്ട് പാറക്കാട്ട് അബ്ദുറശീദിന്റെ വീട്ടില്‍ വ്യാഴായ്ച പുലര്‍ച്ചെ 3.30നും നാലിനുമിടയില്‍ മോഷണം നടന്നു.
പിന്‍ഭാഗത്തെ വാതിലിന്റെ പൂട്ട്‌പൊട്ടിച്ച് അകത്ത് കടന്ന മോഷ്ടാവ് സഹോദരിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന ഏഴേമുക്കാല്‍ പവന്‍ സ്വര്‍ണാഭരണങ്ങളും 12000 രൂപയും കവര്‍ന്നു. കൂടാതെ തൊട്ടടുത്ത കെ ടി ഹുസൈന്റെ വീട്ടിലും മോഷണം നടന്നു. കമ്മല്‍ മോതിരം എന്നിവയടക്കം ഒരുപവന്‍ സ്വര്‍ണം മോഷണം പോയി. സമീപത്തെ കെവി യൂസുഫലിയുടെ മകള്‍ ശമീലയുടെ വീട്ടില്‍ മോഷണ ശ്രമം നടന്നു. പിന്‍ഭാഗത്തെ പൂട്ട് പൊട്ടിച്ചുവെങ്കിലും ഒന്നു നഷ്ടപ്പെട്ടിട്ടില്ല. തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും തെളിവെടുപ്പ് നടത്തി. ഇവിടെ ഒരുമാസം മുമ്പ് വ്യാപകമായി മോഷണം നടന്നിരുന്നു. അതിലെ പ്രതികളെ ഇതുവരേയും പിടികൂടിയിട്ടില്ല.