മലബാര്‍ സിമന്റ്‌സ് അഴിമതിയാരോപണത്തെക്കുറിച്ച് വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കും

Posted on: July 9, 2016 12:12 pm | Last updated: July 9, 2016 at 7:44 pm
SHARE

Malabar-cementകൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിയാരോപണത്തെക്കുറിച്ച് വിജിലന്‍സ് കേസെടുത്ത് അന്വേഷിക്കും. ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനത്തെത്തുടര്‍ന്നാണ് നടപടി. മുന്‍ വ്യവസായ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എളമരം കരീം അടക്കമുള്ള എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. വ്യവസായി രാധാകൃഷ്ണനുമായി ബന്ധമുള്ളവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. ഐഎഎസ്, മലബാര്‍ സിമന്റ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവരും കേസില്‍ പ്രതികളായേക്കുമെന്നാണ് സൂചന.

മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ കേസെടുക്കാതെ മുഖ്യമന്ത്രിയടക്കം വി.എം. രാധാകൃഷ്ണനു മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കുകയാണെന്നും വിജിലന്‍സ് അന്വേഷണം വെറും പ്രഹസനമായി മാറിയെന്നും തിങ്കളാഴ്ച ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വിജിലന്‍സിന്റെ നിലവിലെ അന്വേഷണം സാധാരണക്കാര്‍ക്കു നിയമവ്യവസ്ഥയിലുള്ള വിശ്വാസ്യത ഇല്ലാതാക്കുകയാണ്. കേസില്‍ ഉടന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണം. ഒരാഴ്ചയ്ക്കുള്ളില്‍ കേസെടുത്തില്ലെങ്കില്‍ വിജിലന്‍സ് ഡയറക്ടര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നും ജസ്റ്റീസ് ബി.കമാല്‍പാഷ നിര്‍ദേശിച്ചിരുന്നു.