Connect with us

Gulf

സഊദി സ്‌ഫോടനം: 19 പേര്‍ പിടിയിലായി

Published

|

Last Updated

റിയാദ്: മദീനയിലടക്കം മൂന്നിടങ്ങളില്‍ ചാവേര്‍ ആക്രമണം നടത്തിയ ഭീകരരെ തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 19 പേരെ പിടികൂടി. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന് കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വന്‍ ഭീകര ശൃംഖല പിടിയിലായത്. ഇവരില്‍ ഏഴു പേര്‍ സഊദി പൗരന്മാരും 12 പേര്‍ പാകിസ്ഥാനികളുമാണ്. നാഇര്‍ മുസ്ലിം ഹമ്മാദ് അന്നുജൈദി അല്‍ ബലവി എന്ന 26 കാരനാണ് മദീനയില്‍ സ്‌ഫോടക വസ്തുക്കള്‍ ശരീരത്തില്‍ വെച്ചുകെട്ടി എത്തിയത്. ഇയാള്‍ സഊദി പൗരനാണ്. ഹറമിന് തൊട്ടടുത്ത പാര്‍ക്കിങില്‍ നിന്ന് മദീന പള്ളിയെ ലക്ഷ്യമാക്കി നീങ്ങിയ ഇയാളെ തടഞ്ഞ നാലു സുരക്ഷ ഉദ്യോഗസ്ഥര്‍ സ്‌ഫോടനത്തില്‍ രക്തസാക്ഷികളായിരുന്നു. ഖതീഫില്‍ മൂന്ന് ചാവേറുകളാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.

Latest