ദുരൂഹ സാഹചര്യത്തില്‍ അഞ്ചു കുടുംബങ്ങളെ കാണാതായ സംഭവം; ഉത്തരമേഖല എഡിജിപി അന്വേഷിക്കും: ഡിജിപി

Posted on: July 9, 2016 11:10 am | Last updated: July 10, 2016 at 11:55 am
SHARE

Lokanath-Beheraകണ്ണൂര്‍: കാസര്‍േഗാഡും പാലക്കാട്ടും ദുരൂഹ സാഹചര്യത്തില്‍ അഞ്ചു കുടുംബങ്ങളെ കാണാതായ സംഭവത്തെക്കുറിച്ച് പരിശോധിക്കാന്‍ ഉത്തരമേഖല എഡിജിപിയോട് ആവശ്യപ്പെട്ടതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കാണാതായവര്‍ തീവ്രവാദ സംഘടനയില്‍ ചേര്‍ന്നോ എന്ന കാര്യം സ്ഥിരീകരിക്കുന്ന യാതൊരു റിപ്പോര്‍ട്ടും ഇതുവരെ സംസ്ഥാന പോലീസിനു കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇവര്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി സംശയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ഇവരുടെ ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നല്‍കിയിരുന്നു.

ജില്ലകളിലെ സ്ത്രീകളടക്കം 16 പേരെ കഴിഞ്ഞ ഒരു മാസമായി കാണാതായതോടെയാണ് ദുരൂഹതയും സംശയവും വര്‍ധിച്ചിരിക്കുന്നത്.