വാളയാറില്‍ ട്രെയിന്‍ തട്ടി കാട്ടാനക്കുട്ടി ചെരിഞ്ഞു

Posted on: July 9, 2016 10:43 am | Last updated: July 9, 2016 at 10:43 am
SHARE

പാലക്കാട്: വാളയാറില്‍ ട്രെയിന്‍ തട്ടി കാട്ടാനക്കുട്ടി ചെരിഞ്ഞു. ഏകദേശം അഞ്ചുവയസുള്ള കുട്ടിക്കൊമ്പനാണ് ചെരിഞ്ഞത്. ഇന്നു പുലര്‍ച്ചെ വാളയാര്‍ മലബാര്‍ സിമന്റ്‌സിനു സമീപമായിരുന്നു അപകടം. കാട്ടാനക്കൂട്ടം റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ കുട്ടിയാനയെ ട്രെയിന്‍ ഇടിക്കുകയായിരുന്നെന്നാണ് കരുതുന്നത്.

വാളയാര്‍ ഡിഎഫ്എ ജയശങ്കര്‍, റേഞ്ച് ഓഫീസര്‍ സുരേഷ്, സെക്ഷന്‍ ഓഫീസര്‍ രാധാകൃഷ്ണന്‍ നേതൃത്വത്തില്‍ ആനയുടെ ജഡം ഇന്‍ക്വസ്റ്റ് നടത്തി. വെറ്ററിനറി ഡോക്ടര്‍ എത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം വാളയാറില്‍ മറവു ചെയ്യുമെന്നു അധികൃതര്‍ അറിയിച്ചു.