യുവ ശാസ്ത്രജ്ഞന് നാടിന്റെ ആദരം

Posted on: July 9, 2016 10:11 am | Last updated: July 9, 2016 at 10:11 am
SHARE
യുവ ശാസ്ത്രജ്ഞന്‍           ജിഷാദ്
യുവ ശാസ്ത്രജ്ഞന്‍ ജിഷാദ്

കാളികാവ്: ഐ എസ് ആര്‍ ഒ യില്‍ മലപ്പുറത്തിന്റെ അഭിമാനമായി ഇടം ലഭിച്ച ചോക്കാട് സ്വദേശിക്ക് നാടിന്റെ ആദരം. കേളുനായര്‍പടിയിലെ മാന്തായി ഹംസയുടെയും മുംതാസിന്റെയും മകനായ ജിഷാദിനാണ് ജന്മനാട് ആദരിച്ചത്.
ആറ് മാസം മുമ്പാണ് ഇന്ത്യയുടെ ശാസ്ത്ര ഗവേഷണ കേന്ദ്രത്തില്‍ യുവ ശാസ്ത്രജ്ഞനായി നിയമനം ലഭിച്ചത്. ടിപിക്കല്‍ ഓസിയാനാഗ്രാഫിയില്‍ സമുദ്രത്തിലെ പ്രതിഭാസങ്ങളെകുറിച്ചുള്ള നിരീക്ഷണങ്ങളാണ് ജിഷാദിന്റെ പഠന മേഖല.
പുല്ലങ്കോട് ഗവ. ഹയര്‍സെക്കന്‍ഡറി, ചുങ്കത്തറ മാര്‍ത്തോമ കോളജ് എന്നിവിടങ്ങളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ജിഷാദ് ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ഗനൈസേഷനില്‍ ഗവേഷക വിദ്യാര്‍ഥിയായി പഠനം നടത്തുമ്പോഴാണ് ഐ എസ് ആര്‍ ഒ യിലേക്ക് നിയമനം ലഭിക്കുന്നത്. അഹമ്മദാബാദ് സ്‌പേസ് ആപ്ലിക്കേഷന്‍ സെന്ററിലാണ് ഇയാള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പെരുന്നാള്‍ അവധിക്ക് നാട്ടിലെത്തിയ ജിഷാദിന് ഇന്നലെ മൂന്ന് സ്വീകരണങ്ങളാണ് നാട്ടുകാര്‍ ഒരുക്കിയത്. ജിഷാദിന്റെ വീട്ടില്‍ യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഖാലിദ് മാസ്റ്റര്‍ ഉപഹാരം നല്‍കി. വി മുഹമ്മദ് കുട്ടി മാസ്റ്റര്‍, സി കെ കുഞ്ഞാണി, ശമീര്‍ ചോക്കാട്, ഒ കെ അനീസ്, സല്‍മാന്‍ മാഞ്ചേരി സംബന്ധിച്ചു. ഡി വൈ എഫ് ഐ നല്‍കിയ സ്വീകരണത്തില്‍ ചോക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ ബാനു ജിഷാദിന് ഉപഹാരം നല്‍കി. സി പി എം നിലമ്പൂര്‍ ഏരിയാ സെക്രട്ടറി ഇ പത്മാക്ഷന്‍, കെ എസ് അന്‍വര്‍, വി അപ്പുണ്ണി സംബന്ധിച്ചു. ചോക്കാട് വോയ്‌സ് നല്‍കിയ സ്വീകരണ ചടങ്ങില്‍ ഇ പി മൂസ, ജയരാജന്‍, ടി ഹുസൈന്‍ സംബന്ധിച്ചു.