Connect with us

International

കറുത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ യു എസ് വേദനിക്കുന്നു: ഒബാമ

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരെ പോലീസ് വെടിവെച്ച് കൊന്ന സംഭവത്തില്‍ രൂക്ഷമായ വിമര്‍ശ വുമായി പ്രസിഡന്റ് ബരാക് ഒബാമ. കറുത്ത വര്‍ഗക്കാര്‍ക്കെതിരെ രാജ്യത്ത് നടക്കുന്ന അത്രിക്രമങ്ങളെയും ഒബാമ ശക്തമായി തന്നെ വിമര്‍ശിച്ചു. അംഗീകരിക്കാനാകാത്ത സംഭവവികാസങ്ങളാണിവയെന്നും ഇത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഒബാമയുടെ വിശദീകരണം. പോലീസുകാരൂടെ ആക്രമണത്തിനെതിരെ കറുത്ത വര്‍ഗക്കാരുടെ സ്വാധീന മേഖലയില്‍ വ്യാപകമായ രീതിയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കെയാണ് ഒബാമയുടെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. കുറത്തവര്‍ഗക്കാര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ യു എസ് ജനത വേദനിക്കുന്നുണ്ട്. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കാണാന്‍ പ്രയാസമുണ്ട്. രാജ്യത്താകമാനം നടക്കുന്ന കറുത്തവര്‍ഗക്കാര്‍ക്കെതിരായ വംശീയ ആക്രമണങ്ങളുടെ തുടര്‍ച്ചയായി മാത്രമെ പോലീസ് ആക്രമണത്തെ കാണാന്‍ സാധിക്കുകയുള്ളു. വ്യാപകമായ തോതില്‍ കറുത്ത വര്‍ഗക്കാര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ആക്രമണത്തിനിരയാകുകയും ചെയ്യുന്നുണ്ട്.
വെളുത്തവര്‍ഗക്കാരേക്കാളും കൂടുതല്‍ നിയമനടപടികള്‍ക്കും ആക്രമണങ്ങള്‍ക്കും ഇരയാകുന്നത് കറുത്തവര്‍ഗക്കാര്‍ തന്നെയാണെന്നും അദ്ദേഹം വിശദമാക്കി. രണ്ട് കറുത്തവര്‍ഗക്കാരുടെ മരണത്തിനിടയാക്കിയ ഫെദലിലെ വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തായതിന് പിന്നാലെയാണ് പോളണ്ടിലെ നാറ്റോ സമ്മേളനത്തില്‍വെച്ച് ഒബാമ പോലീസിനെതിരെ രൂക്ഷമായ പ്രതികരണം നടത്തിയത്.