ഭര്‍തൃവീട്ടില്‍ ശൗച്യാലയമില്ല; യുവതി ഭര്‍ത്താവിനെ ഒഴിവാക്കി

Posted on: July 9, 2016 6:00 am | Last updated: July 9, 2016 at 12:08 am
SHARE

1306407_Wallpaper1പാറ്റ്‌ന: ഭര്‍തൃവീട്ടില്‍ ശൗച്യാലയമില്ലാത്തതിനാല്‍ യുവതി ഭര്‍ത്താവിനെ ഒഴിവാക്കി. ബീഹാറിലെ പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലാണ് സംഭവം. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് പ്രയാസകരമാണെന്ന് യുവതി ഖ്വതോവ ഗ്രാമപഞ്ചായത്തിന് മുമ്പാകെ പരാതി ബോധിപ്പിച്ചു. വീട്ടില്‍ ശൗച്യാലയം നിര്‍മിക്കണമെന്ന തന്റെ നിരന്തരമായ ആവശ്യം ഭര്‍ത്താവായ ബബ്്‌ലു കുമാര്‍ നിരസിക്കുകയാണെന്ന് യുവതി പരാതിപ്പെട്ടു.
ഇരുട്ടിന്റെ മറവില്‍ മലമൂത്ര വിസര്‍ജ്ജനം നടത്താന്‍ ഭര്‍ത്താവ് നിര്‍ബന്ധിപ്പിക്കുന്നുവെന്നും തന്റെ പിതാവിനോട് ശൗച്യാലയം നിര്‍മിച്ച് തരാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതായും യുവതി പരാതിപ്പെട്ടു.
തുറസ്സായ സ്ഥലത്ത് വിസര്‍ജ്ജനം നടത്തുന്ന സമയത്ത് ഭൂ ഉടമ കളിയാക്കുന്നത് പതിവാണെന്നും ഇവര്‍ പറയുന്നു. ബീഹാറില്‍ വീട്ടില്‍ ശൗച്യാലയമില്ലാത്ത നിരവധി പേരാണുള്ളത്.