ബാര്‍കോഴ: പുനരന്വേഷിക്കാന്‍ നിയമോപദേശം

Posted on: July 9, 2016 5:36 am | Last updated: July 8, 2016 at 11:37 pm
SHARE

തിരുവനന്തപുരം: മുന്‍ മന്ത്രി കെ എം മാണിക്കെതിരായ ബാര്‍കോഴകേസില്‍ വീണ്ടും തുടരന്വേഷണം ഉണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസിന് ലഭ്യമായിട്ടുണ്ട്്്. ആദ്യ അന്വേഷണത്തില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് നിയമോപദേശകന്റെ വിലയിരുത്തല്‍. ഇത് കോടതിക്കും ബോധ്യമായ സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. അതിലും ചില പാളിച്ചകള്‍ സംഭവിച്ചതായി നിയമോപദേശകന്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വേണമെങ്കില്‍ തുടരന്വേഷണമാകാമെന്നാണ് വിജിലന്‍സ് ലീഗല്‍ അഡ്‌വൈസര്‍ അഡ്വ. സി സി അഗസ്റ്റിന്‍ നല്‍കിയ നിയമോപദേശം.
ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിഗ് പ്രസിഡന്റ് ബിജുരമേശ് തെളിവായി നല്‍കിയ ശബ്ദരേഖ പരിശോധിക്കണമെന്നായിരുന്നു തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പ്രധാന നിര്‍ദ്ദേശം. എന്നാല്‍ എഡിറ്റ് ചെയ്തിട്ടുള്ള ശബ്ദരേഖ പരിശോധിക്കേണ്ടതില്ലെന്ന നിലപാടാണ് തുടരന്വേഷണത്തില്‍ വിജിലന്‍സ് സ്വീകരിച്ചത്.