മലയാളി വിദ്യാര്‍ത്ഥിയുടെ കൊലപാതകം: പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

Posted on: July 8, 2016 9:57 pm | Last updated: July 8, 2016 at 11:03 pm
SHARE

ന്യൂഡല്‍ഹി: ഡല്‍ഹി മയൂര്‍വിഹാറില്‍ മലയാളി വിദ്യാര്‍ത്ഥി രജത് മേനോന്‍ കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതി അലോക് കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് അലോകിനെ വെള്ളിയാഴ്ച കര്‍കര്‍ദൂമ പോലീസ് സ്‌റ്റേഷനില്‍ ഹാജരാക്കിയിരുന്നു. അഭിഭാഷകന്‍ ജാമ്യം ആവശ്യപ്പെട്ടെങ്കിലും അനുവദിക്കാന്‍ കോടതി തയ്യാറായില്ല. റിമാന്‍ഡ് കാലാവധി ഒരാഴ്ച കൂടി നീട്ടിയ അലോകിനെ തീഹാര്‍ ജയിലിലേക്ക് മാറ്റി.

അതേ സമയം കേസിലെ കൂട്ടുപ്രതി അലോകിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരന്റെ കേസ് ജൂലൈ 15ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് പരിഗണിക്കും. കുട്ടിയെ മുതിര്‍ന്നയാളാക്കി കടുത്ത ശിക്ഷ നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഡല്‍ഹി മലയാളികളുടെ സുരക്ഷ സംബന്ധിച്ച ആശങ്കകളും പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ കേരള എം.പിമാര്‍ തീരുമാനിച്ചിട്ടുണ്ട്.