തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ എംബിബിഎസ് അഡ്മിഷന്‍ ജൂലൈ 11 മുതല്‍

Posted on: July 8, 2016 8:10 pm | Last updated: July 8, 2016 at 8:10 pm
SHARE

trivandrum medical collegeതിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒന്നാം വര്‍ഷ എംബിബിഎസ് കോഴ്‌സിലേക്കുളള അഡ്മിഷന്‍ ജൂലൈ 11 മുതല്‍ 13 വരെ നടക്കും. എന്‍ട്രന്‍സ് കമ്മീഷണര്‍ ഓഫീസില്‍നിന്ന് ഒന്നാം വര്‍ഷ എംബിബിഎസ് കോഴ്‌സിലേക്കുളള അഡ്മിഷന്‍ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അഡ്മിഷനായി രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയുള്ള സമയങ്ങളില്‍ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഓഫീസില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471 2550506, 0471 2528383