മൂന്ന് സൂര്യന്മാരെയും മൂന്ന് നക്ഷത്രങ്ങളെയും ഒരേ സമയം ചുറ്റുന്ന ഗ്രഹം കണ്ടെത്തി

Posted on: July 8, 2016 4:55 pm | Last updated: July 8, 2016 at 4:55 pm
SHARE
new plannet
ഒരേസമയം മൂന്ന് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹം ചിത്രകാരന്റെ ഭാവനയിൽ

വാഷിംഗ്ടണ്‍: വാനശാസ്ത്രജ്ഞര്‍ക്ക് അത്ഭുതവും കൗതുകവും പകര്‍ന്ന് പുതിയ ഗ്രഹം. ഭൂമിയില്‍ നിന്ന് 340 പ്രകാശ വര്‍ഷം അകലെ കണ്ടെത്തിയ ഈ ഗ്രഹത്തിന് മൂന്ന് സൂര്യന്മാരുണ്ട്. വലുപ്പം സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തിന്റെ നാലിരട്ടി. അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ ഗ്രഹം കണ്ടെത്തിയത്. അരിസോണയില്‍ സ്ഥാപിച്ച വെരി ലാര്‍ജ് ടെലിസ്‌കോപ്പിന്റെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് ഗ്രഹം കണ്ടെത്താനായത്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുതിയ ലക്കം സയന്‍സ് ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

ഒരേസമയം മൂന്ന് സൂര്യനേയും മൂന്ന് നക്ഷത്രങ്ങളെയും ചുറ്റുന്ന ഈ ഗ്രഹത്തില്‍ നിന്ന് നോക്കിയാല്‍ മൂന്ന് സൂര്യോദയങ്ങളും മൂന്ന് അസ്തമയങ്ങളും കാണാനാകുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഏകദേശം 580 ഡിഗ്രി സെല്‍ഷ്യസ് ആണ് ഗ്രഹത്തിന്റെ താപനില. എച്ച് ഡി 131399 എബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തിന് 160 ലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്നു.

ഭൂമിയില്‍ സ്ഥാപിച്ച ടെലിസ്‌കോപ്പുകളുടെ സഹായത്തോടെ നേരിട്ട് ദൃശ്യവത്കരിച്ച അന്യഗ്രഹങ്ങളില്‍ ഒന്നാണ് എച്ച്ഡി131399എബി.