കലബുറഗി റാഗിംഗ്: ആദ്യ രണ്ട് പ്രതികള്‍ക്ക് ജാമ്യമില്ല

Posted on: July 8, 2016 4:37 pm | Last updated: July 9, 2016 at 7:40 pm
SHARE

raggingബംഗളൂരു: ബംഗളൂരുവിലെ കലബുറഗി നഴ്‌സിങ് കോളജില്‍ മലയാളി വിദ്യാര്‍ഥി അശ്വതി റാഗിങ്ങിനിരയായ കേസില്‍ രണ്ട് പ്രതികള്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. ഒന്നും രണ്ടും പ്രതികളായ ലക്ഷ്മി, ആതിര എന്നിവര്‍ക്കാണ് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രേമാവതി മനഗോളി ജാമ്യം നിഷേധിച്ചത്. അതേസമയം മൂന്നാം പ്രതി ഇടുക്കി സ്വദേശിനി കൃഷ്ണപ്രിയക്ക് കോടതി ജാമ്യം നല്‍കി.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ് അശ്വതി. അശ്വതിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കര്‍ണാടക പോലീസ് മൊഴിയെടുത്തിരുന്നു.