സ്വാതി വധം: മകന്‍ നിരപരാധിയെന്ന് പ്രതിയുടെ അച്ഛന്‍; പോലീസ് കഴുത്ത് മുറിച്ചെന്നും ആരോപണം

Posted on: July 8, 2016 4:01 pm | Last updated: July 8, 2016 at 4:01 pm
SHARE

SWATHIചെന്നൈ: ഇന്‍ഫോസിസ് ഉദ്യോഗസ്ഥ സ്വാതിയെ വധിച്ചകേസില്‍ അറസ്റ്റിലായ രാംകുമാര്‍ നിരപരാധിയാണെന്ന് പിതാവ്. തങ്ങള്‍ ദളിതരായത് കൊണ്ടാണ് കേസില്‍ കുടുക്കിയതെന്നും പരമശിവം ആരോപിച്ചു. മകന്‍ സംസാരിക്കുന്നത് തടയാന്‍ പോലീസ് കഴുത്ത് മുറിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിക്കുന്നു.

കഴിഞ്ഞ മാസം 25ന് രാം കുമാര്‍ ചെന്നൈയില്‍ നിന്നും വീട്ടില്‍ എത്തുകയും പതിവുപോലെ പെറുമാറുകയും ചെയ്തതാണ്. ജൂലൈ ഒന്നിന് പോലീസ് എത്തി മുത്തുകുമാര്‍ എന്നയാളെ അന്വേഷിച്ചിരുന്നു. തുടര്‍ന്നാണ് രാംകുമാറിനെ പിടികൂടിയത്. പോലീസിന് ആളുമാറിയതാകാനാണ് സാധ്യതയെന്നും പരമശിവം പറഞ്ഞു.