മദീനയിലെ ചാവേറാക്രമണം: 12 പാക്കിസ്ഥാനികളടക്കം 19 പേര്‍ അറസ്റ്റില്‍

Posted on: July 8, 2016 2:33 pm | Last updated: July 9, 2016 at 12:08 pm
SHARE

Saudi-attack.jpg.image.784.410റിയാദ്: മസ്ജിദുന്നബവിക്ക് സമീപംകഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ മൂന്ന് ചാവേറാക്രമണങ്ങളില്‍ പ്രതികളായ 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 12 പേര്‍ പാക്കിസ്ഥാനികളാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍, ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

മസ്ജിദുന്നബവിക്ക് പുറമേ ദമാമിനടുത്ത ഖത്തീഫിലെ ഷിയാ പള്ളി, ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളിലാണ് മറ്റു രണ്ട് ആക്രമണങ്ങള്‍ നടന്നത്. മൂന്ന് ആക്രമണങ്ങളിലുമായി ആകെ ഏഴുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മയക്കുമരുന്ന് കേസുകളിലെ പ്രതിയായിട്ടുള്ള നാഇര്‍ മൊസ്ലം ഹമ്മാദ് അല്‍ ബലവി (26)യാണ് ചാവേറാക്രമണങ്ങളുടെ സൂത്രധാരനെന്ന് തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.