യുഎസില്‍ പോലീസുകാര്‍ക്ക് നേരെ വെടിവെപ്പ്: നാല് മരണം

Posted on: July 8, 2016 2:07 pm | Last updated: July 9, 2016 at 9:37 am
SHARE

texasടെക്‌സാസ്: കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവെച്ച് കൊന്നതിനെതിരെ നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ പോലീസിനെതിരെ വെടിവെപ്പ്. വെടിവെപ്പില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്.

ഡൗണ്‍ടൗണിലൂടെ മാര്‍ച്ച് നടത്തുന്നതിനിടെ പൊലീസുകാര്‍ക്കുനേരെ രണ്ടുപേര്‍ വെടിയുതിര്‍ക്കുന്നതും ജനക്കൂട്ടം ഓടിരക്ഷപ്പെടുന്നതും സുരക്ഷ ഉദ്യോഗസ്ഥര്‍ തിരിച്ച് വെടിവെക്കുന്നതിന്റെയും വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇവിടുത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും അക്രമികള്‍ രക്ഷപെടുകയായിരുന്നു.

ഒളിപ്പോരാളികളായ രണ്ടുപേരാണ് വെടിവെപ്പ് നടത്തിയതെന്ന് പോലീസ് മേധാവി ഡേവിഡ് ബ്രൗണ്‍ പറഞ്ഞു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.