സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആയിരം കോടി രൂപ

Posted on: July 8, 2016 11:14 am | Last updated: July 8, 2016 at 12:39 pm
SHARE

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണത്തിന് ബജറ്റില്‍ ആയിരം കോടി രൂപ വകയിരുത്തി. ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികളുടെ നവീതകരണത്തിനായാണ് ആയിരം കോടി രൂപ വകയിരുത്തിയിരിക്കുന്നത്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ ഉപയോഗപ്പെടുത്തി വിപുലമായ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കോഴിക്കോട് മാനസികാരോഗ്യ ആശുപത്രിയുടെ നവീകരണത്തിനും മറ്റും 10 കോടി രൂപ ബജറ്റില്‍ വകയിരുത്തി. പ്രഖ്യാപിച്ച ഒരു മെഡിക്കല്‍ കോളജും ഒഴിവാക്കില്ലെന്നും ഘട്ടംഘട്ടമായി ഇവയുടെ വിപുലീകരണം നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.