കാര്‍ഷിക മേഖലയ്ക്ക് കൂടുതല്‍ വിഹിതം; നെല്ല് സംഭരണത്തിന് 385 കോടി

Posted on: July 8, 2016 10:20 am | Last updated: July 8, 2016 at 10:20 am
SHARE

paddyതിരുവനന്തപുരം:കാര്‍ഷിക മേഖലയ്ക്കു വേണ്ടി കഴിഞ്ഞ തവണ വകയിരുത്തിയതിന്റെ ഇരട്ടി തുക ഈ ബജറ്റില്‍ വകയിരുത്തി. നെല്ല് സംഭരണത്തിന് 385 കോടി അനുദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.നാളികേരസംഭരണത്തിന് 25 കോടി ചെലവഴിക്കും. നെല്‍കൃഷിപ്രോല്‍സാഹനത്തിന് 50 കോടി നല്‍കും. നെല്‍കൃഷിക്കുള്ള സബ്‌സിഡി വര്‍ധിപ്പിക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. പച്ചക്കറി ക്ലിനിക്കുകള്‍ സ്ഥാപിക്കും. വിപണന സൗകര്യം ഒരുക്കാന്‍ 25 കോടി വകയിരുത്തും. നെല്‍വയല്‍ തരിശിടാന്‍ പാടുള്ളതല്ല. കൃഷിക്ക് താല്‍പര്യമില്ലെങ്കില്‍ സ്ഥലം സംഘകൃഷിക്കാര്‍ക്ക് നല്‍കുന്നതിന് സംവിധാനമുണ്ടാക്കും. കൃഷിഭൂമിയുടെ ഡാറ്റാബാങ്ക് ഒരുവര്‍ഷത്തിനകം നടപ്പാക്കും. പച്ചക്കറികൃഷിക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള കാര്‍ഷിക നയമായിരിക്കും സര്‍ക്കാരിന്റേതെന്ന് മന്ത്രി തോമസ് ഐസക്. നാളികേരപാര്‍ക്കുകള്‍ക്ക് 125 കോടി അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പച്ചക്കറി ഇടവേളകൃഷിയാക്കുന്നത് നാളികേര കൃഷിക്ക് നല്ലതാണ്, നാളികേരപാര്‍ക്കുകളെ ഇതിലേക്ക് സഹകരിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു.