എല്ലാ ജനങ്ങള്‍ക്കും വീടും വെള്ളവും വെളിച്ചവും; ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് ഭൂമി

Posted on: July 8, 2016 10:02 am | Last updated: July 8, 2016 at 11:27 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജനങ്ങള്‍ക്കും വീടും വെള്ളവും വെളിച്ചവും ടോയ്‌ലറ്റും ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. മുടങ്ങിക്കിടക്കുന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പുതിയ പദ്ധതി നടപ്പിലാക്കും. ഭൂമിയില്ലാത്തവര്‍ക്ക് മൂന്നു സെന്റ് ഭൂമിയെങ്കിലും ലഭ്യമാക്കുമെന്നും ബജറ്റ് അവതരണത്തില്‍ മന്ത്രി പറഞ്ഞു.

പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമിവാങ്ങാനും വീടു മെച്ചപ്പെടുത്താനും 456 കോടി രൂപ ബജറ്റില്‍ വകയിരുത്തി. അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 20,000 കോടിയും പാക്കേജ് വരും. വിപുലമായ നിക്ഷേപപദ്ധതിയും മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമാക്കും. കടം നല്‍കുന്നവര്‍ക്ക് വിശ്വാസം ഉറപ്പാക്കാന്‍ നിയമനിര്‍മാണം നടപ്പാക്കുമെന്നുമെന്നും മന്ത്രി വ്യക്തമാക്കി.