രണ്ടുവര്‍ഷത്തേക്ക് സംസ്ഥാനത്ത് പുതിയസ്ഥാപനങ്ങളും തസ്തികകളുമില്ല

Posted on: July 8, 2016 9:45 am | Last updated: July 8, 2016 at 11:31 am
SHARE

thomas issacതിരുവനന്തപുരം:രണ്ടുവര്‍ഷത്തേക്ക് സംസ്ഥാനത്ത് പുതിയസ്ഥാപനങ്ങളും തസ്തികകളുമില്ലെന്ന് ബജറ്റില്‍ പ്രഖ്യാപനം. ആരോഗ്യം പോലുള്ള ചില മേഖലകള്‍ക്കുമാത്രം ഇളവ് അനുവദിക്കും. എല്ലാ വീട്ടിലും വെള്ളവും വെളിച്ചവും കക്കൂസും ഉറപ്പുവരുത്തും.

കാന്‍സര്‍, ഹൃദ്രോഗം തുടങ്ങി തൊഴിലുറപ്പ് പദ്ധതിയില്‍ പെട്ടവര്‍ക്ക് ആരോഗ്യപദ്ധതി നടപ്പാക്കും. അഞ്ചുവര്‍ഷത്തിനകം എല്ലാവര്‍ക്കും വീട് ഉറപ്പാക്കും. കാരുണ്യചികില്‍സാപദ്ധതി എല്ലാവരുടെയും അവകാശമാക്കും. മുടങ്ങിക്കിടക്കുന്ന വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ പ്രത്യേകപദ്ധതി നടപ്പാക്കും. എല്ലാ പെന്‍ഷനുകളും 1000 രൂപയാക്കി ഉയര്‍ത്തും ഭൂമിയില്ലാത്തവര്‍ക്ക് മൂന്നുസെന്റ് സ്ഥലം നല്‍കുന്നതിന് നടപടിയെടുക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.