യൂറോ കപ്പ് സെമിയില്‍ ജര്‍മനിയെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍

Posted on: July 8, 2016 7:37 am | Last updated: July 8, 2016 at 4:39 pm
SHARE

greecemanമാഴ്‌സെല്ലെ: യൂറോ കപ്പ് രണ്ടാം സെമിയില്‍ ജര്‍മനിയെ എതിരില്ലാത്ത രണ്ടു ഗോളിനു തകര്‍ത്ത് ഫ്രാന്‍സ് ഫൈനലിലേക്കു പ്രവേശനം നേടി. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മനിയോടേറ്റ തോല്‍വിക്കുള്ള മധുരപ്രതികാരവുമായിരുന്നു ഇത്തവണ ഫ്രഞ്ചു പട യൂറോക്കപ്പ് ഫൈനലില്‍ പോര്‍ച്ചുഗലിനെ നേരിടും. ഫ്രാന്‍സിന്റെ വിജയം. യുവതാരം അന്റോണിയോ ഗ്രിസ്മാന്‍ നേടിയ ഇരട്ട ഗോളുകളാണ് ഫ്രഞ്ച് പടയുടെ വിജയം എളുപ്പമാക്കിയത്.
ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടിയ ഗ്രീസ്മാന്‍ 72 ാം മിനിറ്റില്‍ വീണ്ടും ജര്‍മ്മന്‍ വല കുലുക്കിയതോടെ ആതിഥേയര്‍ രണ്ടിലൊന്നാകാന്‍ അര്‍ഹത നേടി. ഒരു ഗോള്‍ ലീഡുമായി ഇടവേളയ്ക്ക് കയറിയ ഫ്രാന്‍സ് രണ്ടാം പകുതി നീണ്ടപ്പോള്‍ വീണ്ടും ഗോള്‍ നേടി കളി പുര്‍ണ്ണമായും കയ്യിലാക്കി. പോള്‍ പോഗ്ബ നല്‍കിയ പന്ത് 12 വാര അകലത്തില്‍ നിന്നും ഗോളി ന്യൂയറിന്റെ വശത്ത് കൂടി ഗ്രീസ്മാന്‍ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. ടൂര്‍ണമെന്റില്‍ ആറു ഗോളുകള്‍ നേടിയ ഗ്രീസ്മാന്‍ ഒരു യൂറോയില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി. ഒമ്പതു ഗോളുകള്‍ നേടിയ പ്ലാറ്റിനിയാണ് ഗ്രീസ്മാനു മുമ്പിലുള്ളത്.