എസ് വൈ എസ് അര്‍ധ വാര്‍ഷിക കൗണ്‍സിലുകള്‍ 11 ന് ആരംഭിക്കും

Posted on: July 8, 2016 12:09 am | Last updated: July 8, 2016 at 12:09 am
SHARE

കോഴിേക്കാട്: 2016-19 പ്രവര്‍ത്തന കാലയളവിലെ എസ് വൈ എസ് അര്‍ധവാര്‍ഷിക കൗണ്‍സിലുകള്‍ ഈ മാസം 11 മുതല്‍ നടക്കും.
31 നകം യൂനിറ്റ്, ആഗസ്റ്റ് ഒന്ന് മുതല്‍ 15 വരെ സര്‍ക്കിള്‍, 16 മുതല്‍ 31 വരെ സോണ്‍, സെപ്തംബര്‍ ഒന്ന് മുതല്‍ 15 വരെ ജില്ല, ഒേക്ടാബര്‍ ആദ്യവാരം സ്റ്റേറ്റ് എന്ന ക്രമത്തിലാണ് കൗണ്‍സിലുകള്‍ നടക്കുന്നത്. ഘടകങ്ങളിേലക്ക് സ്ഥിര സ്വഭാവത്തോടെ നിയമിക്കുന്ന കണ്‍ട്രോളര്‍മാര്‍ കൗണ്‍സില്‍ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കും. കണ്‍ട്രോളര്‍മാരുടെ നിയമനം മേല്‍ഘടകങ്ങളുടെ നിയന്ത്രണത്തില്‍ പൂര്‍ത്തീകരിച്ച് വരികയാണ്.
അര്‍ധവാര്‍ഷിക റിേപ്പാര്‍ട്ട്, കണക്ക് അവതരണം, ചര്‍ച്ച, പദ്ധതി അവതരണം തുടങ്ങിയവയാണ് അജന്‍ഡകള്‍. വിശുദ്ധ റമസാനും ഈദുല്‍ഫിത്‌റും സമ്മാനിച്ച വര്‍ധിത വീര്യവുമായി എസ് െവെ എസ് കര്‍മ്മ ഗോധയില്‍ സജീവമാകുമ്പോള്‍ നടക്കുന്ന പ്രഥമവും പ്രധാനവുമായ പദ്ധതിയാണ് കൗണ്‍സിലുകള്‍. അനുബന്ധമായി സംഘടനാ സ്‌കൂളിന് കീഴില്‍ സംസ്ഥാന, സോണ്‍ തല പരിശീലന ക്യാമ്പുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
സംസ്ഥാന ക്യാമ്പ ് ജൂലൈ അവസാനത്തിലും സോണ്‍ ക്യാമ്പുകള്‍ ആഗസ്റ്റ് ഒന്ന് മുതല്‍ അഞ്ച് വരെയുള്ള കാലയള വിലും നടക്കും.