Connect with us

National

ഏക സിവില്‍ കോഡിനെ മതവുമായി ബന്ധിപ്പിക്കേണ്ടെന്ന് ബിഎസ് ചൗഹാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഏക സിവില്‍ കോഡിനെ മതവുമായി ബന്ധിപ്പിക്കേണ്ടെന്ന് ദേശീയ നിയമ കമ്മീഷന്‍ ചെയര്‍മാന്‍ ബിഎസ് ചൗഹാന്‍. സിവില്‍ കോഡിനേയും മതത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്നത് വിഷയം കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണമാണ് വേണ്ടതെന്നും ചൗഹാന്‍ വ്യക്തമാക്കി.

രാജ്യത്ത് ഏകീകൃത നിയമം നടപ്പാക്കണമെന്ന് ഭരണഘടനയില്‍ തന്നെ നിര്‍ദേശിച്ചിട്ടുള്ളതാണ്. നേരത്തെ ഇതിനായി ശ്രമങ്ങള്‍ നടന്നെങ്കിലും മതവിശ്വാസങ്ങളുടെ പേരില്‍ അവയെല്ലാം പരാജയപ്പെട്ടു. സ്വത്ത്, വിവാഹം, വിവാഹമോചനം, പിന്‍തുടര്‍ച്ചാവകാശം എന്നീ വിഷയങ്ങളില്‍ വിവിധ മതങ്ങള്‍ വിവിധ ചട്ടങ്ങളാണുള്ളത്. ഇതാണ് ഏക സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ പ്രധാന തടസമെന്ന് ചൗഹാന്‍ പറഞ്ഞു.

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ നിക്ഷ്പക്ഷ നിലപാടാണ് കമ്മീഷനുള്ളതെന്ന് പറഞ്ഞ ബിഎസ് ചൗഹാന്‍ മതേതരമായ ഒരു റിപ്പോര്‍ട്ടായിരിക്കും ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സമര്‍പ്പിക്കുകയെന്നും വ്യക്തമാക്കി.