ഒരു ലക്ഷം പിന്നിട്ട് മാരുതി സിയാസ്

Posted on: July 7, 2016 9:31 pm | Last updated: July 7, 2016 at 9:31 pm
SHARE

maruthi ciazമാരുതിയുടെ ഇടത്തരം സെഡാനായ ‘സിയാസ്’ ആഭ്യന്തര വിപണിയിലെ മൊത്തം വില്‍പന ഒരു ലക്ഷം കടന്നു. സ്മാര്‍ട്‌പ്ലേ ടച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റുള്ള ആദ്യ കാറെന്ന ഖ്യാതിയുമായി 2014 ഒക്ടോബറിലാണ് സിയാസ് നിരത്തിലിറക്കിയത്. സിയാസിന്റെ അടിസ്ഥാന വകഭേദം മുതല്‍ മികച്ച സുരക്ഷക്കായി ഇരട്ട എയര്‍ബാഗും ആന്റി ലോക് ബ്രേക്കിംഗ് സംവിധാനവും ഓപ്ഷന്‍ വ്യവസ്ഥയില്‍ ലഭ്യമാണ്.

അനാവശ്യ സങ്കിര്‍ണതകളില്ലാത്തതും വൃത്തിയുള്ളതുമായ യൂറോപ്യന്‍ ശൈലിയുടെ മികവുകള്‍ കടമെടുത്ത് ശ്രദ്ധാപൂര്‍വം രൂപകല്‍പന ചെയ്തതാണ് സിയാസിന്റെ നേട്ടമെന്ന് മാരുതി സുസുകി എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ആര്‍എസ് കാല്‍സി വിലയിരുത്തുന്നു. സ്മാര്‍ട് ഹൈബ്രിഡ് ടെക്‌നോളജി പോലുള്ള സാങ്കേതിക മികവുകളും സിയാസിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.