Kerala
കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞ് എട്ടുപേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ചേങ്കോട്ടുകോണം ശാസ്തവട്ടത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു. അപകടത്തില്‍ എട്ട് യാത്രക്കാര്‍ക്ക് പരിക്കേറ്റു. കോലിയക്കോട് മോഹനന്‍ നായര്‍(54), രാഘുല്‍ ചന്ദ്രന്‍ (21), പൂലന്തറ സ്വദേശിനി വിജയകുമാരി (53), കാട്ടായിക്കോണം സ്വദേശിനികളായ ശില്‍പ (18), വിജയകുമാരി (45), പ്ലാമൂട് സ്വദേശിനി ശ്രീജ (35), പോത്തന്‍കോട് സ്വദേശിനികളായ മഞ്ജുഷ (32), മായ (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല. കിഴക്കേകോട്ടയില്‍നിന്നും പോത്തന്‍കോട്ടേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.
---- facebook comment plugin here -----