പാക്കിസ്ഥാനിൽ ബെെക്ക് അഭ്യാസത്തിനിടെ അപകടം; പത്ത് മരണം

Posted on: July 7, 2016 7:42 pm | Last updated: July 7, 2016 at 7:42 pm
SHARE
ചിത്രം പ്രതീകാത്മകം
ചിത്രം പ്രതീകാത്മകം

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി നടന്ന ബൈക്ക് അഭ്യാസപ്രകടനങ്ങള്‍ക്കിടെയുണ്ടായ അപകടങ്ങളില്‍ പത്ത് മരണം. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. തിരക്കേറിയ നഗരങ്ങളില്‍ യുവാക്കള്‍ നടത്തിയ അഭ്യാസപ്രകടനങ്ങളാണ് അപകടത്തില്‍ കലാശിച്ചത്. പഞ്ചാബ് പ്രവിശ്യയിലെ ഫൈസാബാദില്‍ ഏഴ് പേരും ബഹാവല്‍പൂരില്‍ രണ്ട് പേരും ലാഹോര്‍ നഗരത്തില്‍ ഒരാളുമാണ് മരിച്ചത്.