Connect with us

International

സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ അന്വേഷണ വിധേയമാക്കണം: ഇന്ത്യയോട് ബംഗ്ലാദേശ്

Published

|

Last Updated

ധാക്ക: ഡോ. സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്ന് ഇന്ത്യയോട് ബംഗ്ലാദേശ്. ബംഗ്ലാദേശില്‍ 20 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടത്തിയ ഏഴ് പേരില്‍ രണ്ട് പേര്‍ സാക്കിര്‍ നായിക്കിന്റെ അനുയായികളാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ബംഗ്ലാദേശിന്റെ നിര്‍ദേശം. (Read more: സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങളെക്കുറിച്ച് അന്വേഷിക്കും: കേന്ദ്രം)

സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ഖുര്‍ആനിക അധ്യാപകനങ്ങള്‍ അനുസരിച്ചല്ലെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നതായി ബംഗ്ലാദേശ് വിവരവിനിമയ മന്ത്രി ഹസനുല്‍ ഹഖ് ഇനു പറഞ്ഞു. നായിക്കിന്റെ പ്രസംഗം ഭീകരവാദികളെ ഏത് തരത്തിലാണ് സ്വാധീനിച്ചത് എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്. എല്ലാ വിഷയങ്ങളെക്കുറിച്ചും ബംഗ്ലാദേശ് അന്വേഷിക്കുന്നുണ്ട്. ഇന്ത്യയും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പരിശോധിക്കണമെന്നും ഇനു പറഞ്ഞു.

സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് യുഎസ് നേരത്തെ തന്നെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. മലേഷ്യയില്‍ നിരോധനമേര്‍പ്പെടുത്തിയ 16 പണ്ഡിതരില്‍ ഒരാളുമാണ് സാക്കിര്‍ നായിക്ക്. വഹാബി സലഫി ആശയധാരയാണ് അദ്ദേഹം പിന്തുടരുന്നത്.