അഞ്ചരക്കണ്ടി: ഇടപാടുകള്‍ സുതാര്യം, അന്വേഷണത്തെ ഭയക്കുന്നില്ല: മര്‍കസ്

Posted on: July 7, 2016 5:44 pm | Last updated: July 7, 2016 at 10:12 pm
SHARE

Markaz logoകുന്നമംഗലം: കണ്ണൂര്‍ അഞ്ചരക്കണ്ടി കറുപ്പത്തോട്ടം മര്‍കസ് കൈവശം വെച്ചതും കൈമാറിയതും തീര്‍ത്തും നിയമപരവും സുതാര്യവുമായാണെന്ന് മര്‍കസ് അധികൃതര്‍ അറിയിച്ചു. ഭൂകൈമാറ്റച്ചട്ടങ്ങള്‍ക്ക് വിരുദ്ധമായ ഒരു ഇടപെടലും ഈ വിഷത്തില്‍ മര്‍കസ് നടത്തിയിട്ടില്ല. തീര്‍ത്തും നിയമപരമായ നടപടി ക്രമങ്ങളിലൂടെയാണ് ഈ ഇടപാടുകള്‍ നടന്നത് എന്നതിനാല്‍ ഏതൊരു അന്വേഷണത്തെയും മര്‍കസ് ഭയക്കുന്നുമില്ല. ഇതുമായി ബന്ധപ്പെട്ട് വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ചു സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ചില തല്പരകക്ഷികളുടെ ശ്രമം തള്ളിക്കളയണമെന്ന് മര്‍കസ് ലീഗല്‍ ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് അഡ്വ ഇ.കെ മുസ്തഫ സഖാഫി അറിയിച്ചു.