ശബരിമല സ്ത്രീ പ്രവേശനം: സുപ്രീം കോടതി ബെഞ്ച് പുനഃസംഘടിപ്പിച്ചു

Posted on: July 7, 2016 12:34 pm | Last updated: July 7, 2016 at 8:33 pm
SHARE

ന്യുഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച ഹരജി പരിഗണിക്കുന്ന ബെഞ്ച് പുനഃസംഘടിപ്പിച്ചു. പുതിയ ബെഞ്ചില്‍ ഒരു വനിതാ ജഡ്ജിയെയും ഉള്‍പ്പെടുത്തി. ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ചിലെ രണ്ടംഗങ്ങളെയാണ് മാറ്റിയത്. മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫിനെയും മറ്റൊരു അംഗത്തെയും ഒഴിവാക്കി ആര്‍. ഭാനുമതി, സി.നാഗപ്പന്‍ എന്നീ ജഡ്ജിമാരെ ഉള്‍പ്പെടുത്തി.

കേസില്‍ ഹരജിക്കാരായ ദേവസ്വം ബോര്‍ഡിന്റെ വാദം നേരത്തെ പുര്‍ത്തിയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്റെ വാദമാണ് ഇനി നടക്കേണ്ടത്. അതേസമയം, ബെഞ്ചില്‍ മാറ്റം വന്ന സാഹചര്യത്തില്‍ വാദം ആദ്യം മുതല്‍ തുടങ്ങേണ്ടിവരുമോ എന്ന് വ്യക്തമല്ല