ബംഗ്ലാദേശില്‍ സ്‌ഫോടനം: നാല് മരണം

Posted on: July 7, 2016 11:25 am | Last updated: July 7, 2016 at 6:23 pm
SHARE

dhakkaധാക്ക: ബംഗ്ലാദേശില്‍ ഈദ് നിസ്‌കാരത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരു പൊലീസുകാരനടക്കം നാല് പേര്‍ കൊല്ലപ്പെട്ടു. ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. ധാക്കയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെ കിഷോര്‍ഗഞ്ചിലാണ് ഇന്ന് രാവിലെ സ്‌ഫോടനമുണ്ടായത്. ബംഗ്ലാദേശിലെ ഏറ്റവുമധികം ആളുകള്‍ ഒത്തുകൂടുന്ന ഈദ് നമസ്‌കാരം നടക്കുന്ന മൈതാനത്തിന്റെ പ്രവേശന കവാടത്തിലാണ് സ്‌ഫോടമുണ്ടായത്. മൂന്ന് ലക്ഷത്തോളം പേരാണ് ഈ സമയം നമസ്‌കാരത്തിനായി ഒത്തുകൂടിയിരുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിതവം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഒരു കൂട്ടം അക്രമികള്‍ പൊലീസുകാര്‍ക്ക് നേരെ ബോംബെറിയുകയായിരുന്നു.സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് സംഘത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് ബംഗ്ലാദേശ് വാര്‍ത്താവിതരണ മന്ത്രി ഹസ്‌നുള്‍ ഹക് ഇനു അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച ധാക്കയിലെ പ്രമുഖ ഹോളി ആര്‍ട്ടിസാന്‍ കഫേയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെ 22 പേര്‍ കൊല്ലപ്പെട്ടിരുന്നു.