ആഫ്രിക്കന്‍ പര്യടനത്തിനായി പ്രധാനമന്ത്രി യാത്ര തിരിച്ചു

Posted on: July 7, 2016 9:56 am | Last updated: July 7, 2016 at 9:56 am
SHARE

modi tripന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കന്‍ പര്യടനത്തിന് ഇന്നു തുടക്കം. അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി മോദി വ്യാഴാഴ്ച പുലര്‍ച്ചെ യാത്രതിരിച്ചു. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാന്‍സാനിയ, കെനിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക.

മൊസാബിക് ആണ് അദ്ദേഹം ആദ്യം സന്ദര്‍ശിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. ആഫ്രിക്കന്‍ വന്‍കരയില്‍ മോദി നടത്തുന്ന ആദ്യ പര്യടനമാണിത്. നേരത്തേ ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രങ്ങളായ മൗറീഷ്യസും സീഷ്യല്‍സും മോദി സന്ദര്‍ശിച്ചിരുന്നു.

മുസാബിക് സന്ദര്‍ശനത്തിനുശേഷം ഇന്നു വൈകുന്നേരം പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും. 1982ല്‍ ഇന്ദിര ഗാന്ധിക്കുശേഷം തെക്ക്-കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. വെള്ളി, ശനി ദിവസങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്ന മോദി പ്രിടോറിയ, ജൊഹാന്നസ്ബര്‍ഗ്, ഡര്‍ബന്‍, പീറ്റര്‍മാര്‍ടിസ്ബര്‍ഗ് തുടങ്ങിയിടങ്ങളില്‍ വിവിധ ചടങ്ങുകളില്‍ സംബന്ധിക്കും. തുടര്‍ന്ന് ശനിയാഴ്ച ടാന്‍സാനിയയിലും ഞായറാഴ്ച കെനിയയിലും തിരിക്കും.