ബാര്‍ കോഴ: എസ്പി സുകേശന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

Posted on: July 7, 2016 1:00 am | Last updated: July 7, 2016 at 9:28 am
SHARE

sukeshanതിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എസ്പി സുകേശന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് . ബാര്‍ കോഴ കേസിലെ അന്വേഷണ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് നിയമവിരുദ്ധമാണെന്ന് െ്രെകം ബ്രാഞ്ച് എസ്പി ഉണ്ണിരാജന്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിന് കൈമാറി.

മുന്‍ധാരണകള്‍ വച്ച് ധൃതിപിടിച്ചാണ് എസ്പി സുകേശന്‍ നിഗമനത്തിലെത്തിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്. അന്ന് സുകേശന്‍ എസ്പി നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് മേധാവിയായിരുന്ന വിന്‍സെന്റ് പോള്‍ എം നടത്തിയ തിരുത്തലുകള്‍ ശരിയായിരുന്നുവെന്നാണ് െ്രെകം ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലെ വിലയിരുത്തലുകള്‍.

ബാര്‍കോഴ അന്വേഷണത്തിനിടെ ബിജു രമേശുമായി ചേര്‍ന്ന് യുഡിഎഫ് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ആര്‍ സുകേശന് ക്ലീന്‍ചിറ്റ് നല്‍കിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു..