തിരുവനന്തപുരം: കോവളത്ത് അക്രമിസംഘം ഗൃഹനാഥനെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നു. കോളിയൂര്‍ സ്വദേശി മേരി ദാസന്‍ (45) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ഷീജയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 4.30 നായിരുന്നു സംഭവം. മൂന്നംഘ സംഗമാണ് ആക്രമണം നടത്തിയതെന്നു കരുതുന്നു.