സ്മൃതി ഇറാനിയെ മാനവവിഭവശേഷി വകുപ്പില്‍ നിന്നും മാറ്റി; വകുപ്പുകളില്‍ വന്‍ അഴിച്ചുപണി

  • പ്രകാശ് ജാവദേക്കര്‍ മാനവവിഭവശേഷി വകുപ്പ് മന്ത്രിയാകും
  • പരിസ്ഥിതി ,ടെക്‌സ്റ്റൈല്‍ വകുപ്പുകള്‍ സ്മൃതി ഇറാനിയ്ക്ക്
Posted on: July 5, 2016 10:25 pm | Last updated: July 6, 2016 at 12:47 pm
SHARE

SMRITHI IRANIന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുകളില്‍ വന്‍ അഴിച്ചുപണി. മാനവവിഭവശേഷി വകുപ്പ് മന്ത്രി സ്മൃതി ഇറാനിയെ തല്‍സ്ഥാനത്തുനിന്ന് നീക്കി. ഇന്ന് നടന്ന കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയില്‍ കാബിനറ്റ് പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച പ്രകാശ് ജാവദേക്കറാണ് പുതിയ മാനവവിഭവശേഷി വകുപ്പ് മന്ത്രി. സ്മൃതി ഇറാനിക്ക് ടെക്‌സ്‌റ്റൈല്‍സ്, പരിസ്ഥിതി എന്നീ വകുപ്പുകളുടെ ചുമതല നല്‍കി. ഇതുള്‍പ്പെടെ കേന്ദ്രമന്ത്രിമാരുടെ വകുപ്പുകളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചു.

നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവിനെ വാര്‍ത്താവിനിമയ വകുപ്പിലേക്ക് മാറ്റി. സദാനന്ദ ഗൗഡയ്ക്ക് സ്റ്റാറ്റിസ്റ്റിക്‌സ്, ഇന്ദ്രജിത് സിങ്ങിന് നഗരകാര്യം എന്നീ വകുപ്പുകള്‍ നല്‍കി. രാസവളം വകുപ്പ് മന്ത്രി എച്ച്.അനന്ത് കുമാറിന് പാര്‍ലമെന്ററി കാര്യ വകുപ്പുകൂടി നല്കിി. ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദിനാണ് നിയമ വകുപ്പിന്റെ ചുമതല നല്‍കിയിരിക്കുന്നത്.