Connect with us

Gulf

പത്തു വര്‍ഷത്തിനപ്പുറത്തെ ഗള്‍ഫ് വിര്‍ച്വല്‍ റിയാലിറ്റി നിയന്ത്രിതമാകും

Published

|

Last Updated

ദോഹ :സാങ്കേതികവിദ്യാ വിപ്ലവങ്ങളുടെ അത്യാധുനിക ഭാവങ്ങളായ ഓഗ്‌മെന്റഡ് റിയാലിറ്റിയും വിര്‍ച്വല്‍ റിയിലാറ്റിയും പത്തു വര്‍ഷത്തനകം ഗള്‍ഫ് നാടുകളില്‍ വന്‍ സ്വാധീനമായി വികസിക്കുമെന്ന് പഠനം. 2025 ആകുമ്പോഴേക്കും ജി സി സി റിയാലിറ്റി സാങ്കേതിക വിദ്യകളുടെ നിയന്ത്രണത്തിലേക്കു വികസിക്കുമെന്നാണ് ഫ്രോസ്റ്റ് ആന്‍ഡ് സുല്ലിവന്‍ നടത്തിയ പഠനം കണ്ടെത്തുന്നത്. ബിസിനസ് മേഖലയെയും ഉപഭോക്തൃ മേഖലയിലെയും നിലവിലെ രീതികളില്‍നിന്നും തികച്ചും വ്യത്യസ്തമായ രീതികളിലേക്ക് പരിവര്‍ത്തിക്കുന്ന വിപ്ലമാണ് സംഭവിക്കാന്‍ പോകുന്നതെന്നും പഠനം പറയുന്നു.
ഓഗ്‌മെന്റഡ് റിയിലാറ്റി അടിസ്ഥാനപ്പെടുത്തിയുള്ള ശസ്ത്രക്രിയ, വിര്‍ച്വല്‍ റിയാലിറ്റി അടിസ്ഥാനപ്പെടുത്തിയുള്ള വിദ്യാഭ്യാസം ഈ രിതിയിലാണ് സാധ്യതകള്‍ വികസിക്കുന്നത്. മിഡില്‍ ഈസ്റ്റിലെ ഇലക്‌ട്രോണിക് സാങ്കേതികവിദ്യാ പ്രദര്‍ശനങ്ങളിലേക്കും സെമിനാറുകളിലേക്കും പുതിയ വിദ്യകളും സാധ്യതകളും കടന്നു വന്നു തുടങ്ങിയിട്ടുണ്ട്. ദുബൈയില്‍ നടക്കുന്ന ഗ്ലോബല്‍ ഐ ടി എക്‌സിബിഷനില്‍ രണ്ടു റിയാലിറ്റി സാങ്കേതികവിദ്യകളുടെയും പുതിയ സാധ്യതകളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. സാങ്കേതികവിദ്യാ രംഗത്തെ ഇതുവരെയുള്ള സങ്കല്‍പ്പങ്ങളെ മാറ്റി മറിച്ചാണ് റിയാലിറ്റി സാങ്കേതികവിദ്യ കടന്നു വരുന്നത്.
മൊബൈല്‍ ഡിവൈസുകളില്‍ വരെ വിവരങ്ങള്‍ ലഭ്യാമക്കുന്ന ഓഗ്‌മെന്റ് റിയാലിറ്റിയുടെയും യഥാര്‍ഥമായ അന്തരീക്ഷങ്ങളുടെ സാങ്കല്‍പ്പിക സാഹചര്യങ്ങല്‍ നിര്‍മിക്കുന്ന വിര്‍ച്വല്‍ റിയിലാറ്റിയും അനന്തമായ സാധ്യതകളാണ് കൊണ്ടു വരുന്നത്. അതുകൊണ്ടു തന്നെ ഗള്‍ഫില്‍ രണ്ടു സാങ്കേതികവിദ്യകളെയും ഉപയോഗിച്ചുകൊണ്ടുള്ള പുരോഗതിയാണ് സംഭവിക്കുക. ഗള്‍ഫിലെ സാധ്യതകളെക്കൂടി മുന്നില്‍ കണ്ട് വന്‍കിട കമ്പനികള്‍ ഈ രംഗത്ത് നിക്ഷേപത്തിനും തയാറെടുക്കുന്നു. റിയാലിറ്റി സാങ്കേതിക വിദ്യകളുടെ വിപണി വന്‍തോതില്‍ വളര്‍ച്ച നേടിക്കൊണ്ടിരിക്കുകയാണെന്ന് ഇതിനകം നടന്ന പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ലോകാടിസ്ഥാനത്തില്‍ ഈ മേഖലയില്‍ 200 കോടി ഡോളറിന്റെ ഇടപാടുകളാണ് നടന്നത്. ഇതാദ്യമായാണ് ഇത്രയും ഉയര്‍ന്ന സംഖ്യ.
പ്രധാനമായും മെഡിസിന്‍ മേഖലയുള്‍പ്പെടെ വിദ്യാഭ്യാസ, ബിസിനസ് രംഗത്താണ് ഓഗ്‌മെന്റഡ് റിയാലിറ്റി പ്രയോജനപ്പെടുത്തപ്പെടുകയെന്ന് ജൈറ്റെക്‌സ് ഹെല്‍ത്ത് കെയര്‍ മേധാവി ഡോ. റഫാഈല്‍ ഗ്രോസ്മാന്‍ പറയുന്നു. ഗുഗിള്‍ ഗ്ലാസ് ഉപയോഗിച്ച് ആദ്യമായി ശസ്ത്രക്രിയ നടപടികള്‍ ലൈവ് ആയി സ്ട്രീം ചെയ്തയാളാണ് അദ്ദേഹം. ലോകത്തെ 54,000 പേരാണ് റോയല്‍ ലണ്ടന്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയ ലൈവ് ആയി കണ്ടത്.
പൊതുമേഖലാ ഏജന്‍സികളും സാങ്കേതികവിദ്യകളെ സ്വീകരിക്കാന്‍ അതിവേഗം തയാറെടുക്കുകയാണ്. യു എ ഇയില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും ഇതിനകം റിയാലിറ്റി ടെക്‌നോളജിയുടെ സാധ്യതള്‍ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. വിദ്യാഭ്യാരംഗവും സാങ്കേതികവിദ്യ ഉപയോഗപ്പടുത്തുന്നു. വിര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകള്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനായി ഖത്വര്‍ യൂനിവേഴ്‌സിറ്റി വി ആര്‍ വിഭാഗം മേധാവി മുഹമ്മദ് അലി ഹമ്മാമി ശ്രമം നടത്തി വരുന്നു. മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ വിര്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ രൂപപ്പെടുത്തിയ ആളാണ് അദ്ദേഹം. ഓഗ്‌മെന്‍ഡഡ് റിയാലിറ്റി ടെക്‌നോളജയില്‍ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും മുന്നോട്ടു പോയിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപിംഗ് രംഗത്ത് അവതരിപ്പിച്ച ആപ്പ് ഇതിനകം ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.