കുളച്ചല്‍ തുറമുഖത്തിനു തത്വത്തില്‍ അനുമതി

Posted on: July 5, 2016 6:17 pm | Last updated: July 6, 2016 at 11:43 am
SHARE

colechalന്യൂഡല്‍ഹി: കുളച്ചല്‍ തുറമുഖത്തിനു കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകാരം നല്‍കി. ഇന്നുചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം ലഭിച്ചതോടെ നടപടികളുമായി തമിഴ്‌നാട് മുന്നോട്ടു പോകും. വിഴിഞ്ഞത്തിന് അനുമതി ലഭിച്ചതിനാല്‍ കുളച്ചല്‍ തുറമുഖ പദ്ധതി ഏകദേശം ഉപേക്ഷിച്ച മട്ടായിരുന്നു. നേരത്തെ വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ കേരളം തീരുമാനം വൈകിപ്പിച്ചപ്പോള്‍ പദ്ധതി തമിഴ്‌നാടിനു നല്‍കുമെന്നു യുപിഎ സര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. കന്യാകുമാരി ജില്ലയിലെ കുളച്ചലില്‍ തുറമുഖം വരുന്നതു വിഴിഞ്ഞത്തിനു തിരിച്ചടിയായേക്കും.

കല്‍ക്കട്ട ഹൈക്കോടതിയുടെ പേര് കൊല്‍ക്കത്ത ഹൈക്കോടതി എന്നും മദ്രാസ് ഹൈക്കോടതിയുടെ പേര് ചെന്നൈ ഹൈക്കോടതി എന്നും ബോംബെ ഹൈക്കോടതിയുടെ പേര് മുംബൈ ഹൈക്കോടതിയെന്നും മാറ്റാനും കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.