ബാലികയെ ബലാത്സംഗം ചെയ്ത പിതാവിന് ഇരട്ട ജീവപര്യന്തം

Posted on: July 5, 2016 1:59 pm | Last updated: July 5, 2016 at 1:59 pm
SHARE

rapeമഞ്ചേരി: ബാലികയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പിതാവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഇരട്ട ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കല്‍പ്പകഞ്ചേരിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 39കാരനെയാണ് ജഡ്ജി കെ പി സുധീര്‍ ശിക്ഷിച്ചത്. 2013 ലാണ് കേസിന്നാസ്പദമായ സംഭവം. ഇന്ത്യന്‍ ശിക്ഷാ നിയമം 376 പ്രകാരം ജീവപര്യന്തം തടവും 10000 രൂപ പിഴയും പിഴയടക്കാത്ത പക്ഷം ആറുമാസം തടവ്, പ്രോട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് (6) വകുപ്പ് പ്രകാരം പ്രകാരം ജീവപര്യന്തം തടവും 10000 രൂപ പിഴയും പിഴയടക്കാത്ത പക്ഷം ആറുമാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. പീഡനത്തിനിരയായ കുട്ടിക്ക് വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപ നല്‍കാന്‍ കോടതി ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സാജു ജോര്‍ജ്ജ് ഹാജരായി.