Connect with us

Malappuram

ഡിഫ്തീരിയ: സ്ഥിതി ആശങ്കാജനകമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍

Published

|

Last Updated

മലപ്പുറം: ഡിഫ്തീരിയ രോഗബാധയുടെ കാര്യത്തില്‍ ജില്ലയിലെ സ്ഥിതി ആശങ്കാജനകമാണെന്നും യുദ്ധകാലടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയില്ലെങ്കില്‍ അവസ്ഥ നിയന്ത്രണാതീതമാകുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. രമേശ് ആര്‍ പറഞ്ഞു. ഡിഫ്തീരിയ രോഗബാധയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുതിര്‍ന്നവരെ കൂടെ രോഗം ബാധിച്ചത് സ്ഥിതിഗതിയുടെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഴ് മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്ക് ഡി ഡി വാക്‌സിനുകള്‍ നല്‍കുന്നതിന് സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കാനും ഓരോ പഞ്ചായത്ത്, നഗരസഭാ പ്രദേശങ്ങളിലുള്ള സ്‌കൂളുകളുടെയും കുട്ടികളുടെയും എണ്ണം തിട്ടപ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നിര്‍ദേശം നല്‍കി. രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ക്ക് വാക്‌സിനും എരിത്രോ മൈഡന്‍ ഗുളികകളും നല്‍കുന്നതിനും നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയിലേക്ക് ആവശ്യമായ ടി ഡി വാക്‌സിന്‍ വ്യാഴാഴ്ച എത്തുമെന്ന് ആരോഗ്യ വകുപ്പ് ഡയറ്കടര്‍ അറിയിച്ചു. 16 വയസ് വരെയുള്ള കുട്ടികള്‍ക്കും രോഗികളുമായി സമ്പര്‍ക്കമുണ്ടായവര്‍ക്കും ആരോഗ്യ വകുപ്പ് വാക്‌സിന്‍ നല്‍കും. മറ്റുള്ളവര്‍ സ്വന്തം നിലയില്‍ വാക്‌സിനുകള്‍ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നലെ റിപ്പോര്‍ട്ട് ചെയ്ത എട്ട് കേസുകള്‍ ഉള്‍പ്പെടെ ജില്ലയില്‍ ആകെ 25 കേസുകള്‍ ആയി. ഇന്നലെ 1820 പേര്‍ക്ക് കൂടി ടി ഡി വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്. ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഏഴാം തീയതി ആരോഗ്യ മന്ത്രിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് ഡയറക്ടറും ജില്ലയില്‍ എത്തുമെന്നും അദ്ദേഹം അറിയിച്ചു. ഡി എം ഒ. ഡോ. വി ഉമര്‍ഫാറൂഖ്, എസ് എം ഒ ഡോ. ആശാരാഘവന്‍, ഡോ. ശ്രീ

Latest