തനിക്ക് നീതി ലഭിക്കാന്‍ പിന്തുണച്ചവര്‍ക്ക് നന്ദി പ്രകടിപ്പിച്ച് മഅ്ദനി

Posted on: July 5, 2016 1:03 am | Last updated: July 5, 2016 at 1:03 am
SHARE

madaniകൊച്ചി: കേരളത്തിലെത്താനുള്ള തന്റെ രാവിലത്തെ യാത്ര തടസപ്പെടുത്തിയതിനു പിന്നില്‍ ആസൂത്രിത നീക്കമാണെന്ന് സംശയിക്കുന്നതായി അബ്ദുന്നാസര്‍ മഅ്ദനി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടുകാരോടും വീട്ടുകാരോടുമൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
എനിക്ക് നീതി ലഭ്യമാക്കുന്നതിന് വേണ്ടി ആവശ്യമായ എല്ലാ പിന്തുണയും നല്‍കിയ മുഴുവന്‍ ജനങ്ങളോടും മുഴുവന്‍ പത്രപ്രവര്‍ത്തകരോടും ജാതിമതഭേധമന്യേ എല്ലാ മനുഷ്യരോടും എന്റെ നന്ദിയും കടപ്പാടും അറിയിക്കുകയാണ്. പ്രതിസന്ധികള്‍ നേരിടുമ്പോഴെല്ലാം ആത്മാര്‍ഥമായി പ്രാര്‍ഥിക്കുകയും എന്നോടൊപ്പം ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന കേരളത്തിലെ ഒരുപാട് പേരുണ്ട്. നീതിക്ക് വേണ്ടി നിലകൊള്ളുന്ന മാധ്യമപ്രവര്‍ത്തകരുണ്ട്. എല്ലാവരോടും എനിക്ക് കടപ്പാടുണ്ട്. രാവിലെ ടിക്കറ്റെടുത്ത് ബോര്‍ഡിംഗ് പാസ് എടുത്തതിന് ശേഷം യാത്രക്ക് തടസം സൃഷ്ടിക്കുന്ന സാഹചര്യമുണ്ടായി. അത് ആസൂത്രിത നീക്കമാണെന്ന് സംശയിക്കുന്നതായി സംശയിക്കുന്നു. ഇപ്പോഴെങ്കിലും എത്താന്‍ കഴിഞ്ഞതില്‍ സര്‍വശക്തനെ സ്ഥുതിക്കുന്നു.
കേസുമായി ബന്ധപ്പെട്ട് യാതൊന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നീതിക്ക് വേണ്ടി ശക്തമായി നിലകൊണ്ട അഡ്വ. പ്രശാന്ത് ഭൂഷണ്‍, അഡ്വ. ഹാരിസ് ബീരാന്‍, അഡ്വ. ഉസ്മാന്‍, അഡ്വ. ടോമി സെബാസ്റ്റ്യന്‍ എന്നിവരോടും കേരളത്തിലെ മുഴുവന്‍ ജനങ്ങളോടും പ്രത്യേക നന്ദി രേഖപ്പെടുത്തുന്നതായും മഅ്ദനി പറഞ്ഞു.