ബഷീര്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന്

Posted on: July 5, 2016 5:59 am | Last updated: July 5, 2016 at 1:02 am
SHARE

adoor267കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാര്‍ഥം ഖത്തറിലെ പ്രവാസി ദോഹയും പ്രവാസിട്രസ്റ്റും നല്‍കുന്ന 22-ാമത് ബഷീര്‍ പുരസ്‌കാരം സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്. അമ്പതിനായിരം രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒക്‌ടോബറില്‍ എറണാകുളം ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരം വിതരണം ചെയ്യുമെന്ന് ഭാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും എം എ റഹ്മാന്‍, ബാബുമേത്തര്‍, കെ കെ സുധാകരന്‍, പി ഷംസുദ്ദീന്‍, സി വി റപ്പായി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
വാര്‍ത്താസമ്മേളനത്തില്‍ ബാബു മേത്തര്‍, അനീസ് ബഷീര്‍, കെ കെ സുധാകരന്‍, പി ശംസുദ്ദീന്‍, കെ എസ് വെങ്കിടാചലം, എം എ റഹ്മാന്‍ പങ്കെടുത്തു.