ഈദ് അവധി: അനിശ്ചിതത്വം അവസാനിപ്പിക്കണം- എസ് എസ് എഫ്

Posted on: July 5, 2016 12:49 am | Last updated: July 5, 2016 at 12:49 am
SHARE

കോഴിക്കോട്: സര്‍ക്കാര്‍ ജീവനക്കാരുടെ ഈദ് അവധിയുടെ കാര്യത്തില്‍ സ്ഥിര സ്വഭാവമുള്ള തീരുമാനം ഉണ്ടാകണമെന്ന് എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഓരോ ഈദിനും അവധി വിഷയത്തില്‍ ന്യായമായ തീരുമാനമുണ്ടാകണമെന്നാവശ്യപ്പെട്ട് മുസ്‌ലിം നേതൃത്വവും സര്‍വീസ് സംഘടനകളും സര്‍ക്കാറിനെ സമീപിക്കുകയും താത്കാലികമായ തീരുമാനങ്ങള്‍ പുറപ്പെടുവിക്കുകയുമാണ് പതിവ്. ഈ അനിശ്ചിതത്വം അവസാനിപ്പിക്കണം. ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈദ് അവധി അനുവദിക്കണം. ഏതെങ്കിലും പ്രത്യേക മേഖലക്ക് മാത്രമായി അവധി പ്രഖ്യാപിക്കുന്നത് ഫലവത്താകില്ല. എല്ലാ മേഖലയിലുമുള്ള ജീവനക്കാര്‍ക്ക് ഗുണകരമാകുന്ന തീരുമാനമാണ് ഉണ്ടാകേണ്ടത്. ഇക്കാര്യത്തില്‍ അനുകൂലമായ നടപടി പ്രതീക്ഷിക്കുന്നതായും എസ് എസ് എഫ് അഭിപ്രായപ്പെട്ടു.