Connect with us

Kozhikode

റമസാനിലെ ആത്മീയ ചൈതന്യം തുടര്‍ന്നും ജീവിതത്തില്‍ സജീവമാക്കുക: കാന്തപുരം

Published

|

Last Updated

മര്‍കസ് റമസാന്‍ ക്യാമ്പയിന്റെ സമാപനമായി നടന്ന പഠനസംഗമം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

കുന്നമംഗലം: ഒരു മാസത്തെ വ്രതനാളുകളില്‍ വിശ്വാസികള്‍ ജീവിതത്തില്‍ കൈവരിച്ച ആത്മീയ ചര്യകള്‍ റമസാനാന്തരമുള്ള ജീവിതത്തിലും സജീവമാക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മര്‍കസ് റമസാന്‍ ക്യാമ്പയിന്റെ സമാപനമായി നടന്ന പഠന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈദ് ആഘോഷങ്ങള്‍ സ്രഷ്ടാവിനെ മറന്ന് ആര്‍മാദിക്കാനുള്ളതല്ല. എല്ലാ ആഘോഷങ്ങളിലും അല്ലാഹു നിശ്ചയിച്ച പോലെയാകണം വിശ്വാസിയുടെ ജീവിതം. അത്തരക്കാര്‍ക്കെ പരലോകത്ത് വിജയം ലഭിക്കുകയുള്ളൂ. കിടപ്പാടമോ ഭൂമിയോ ഇല്ലാതെ അലയുന്ന അഭയാര്‍ഥികളുടെ നൊമ്പരങ്ങള്‍ വിശ്വാസികള്‍ മനസ്സിലാക്കണം. പ്രാര്‍ഥനകളില്‍ സദാ അവര്‍ ഉണ്ടാകണമെന്നും കാന്തപുരം പറഞ്ഞു. സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ലത്വീഫ് സഖാഫി, എ കെ മൂസ ഹാജി, ബഷീര്‍ സഖാഫി കാരക്കുന്ന്, അഷ്‌റഫ് സഖാഫി സംബന്ധിച്ചു.

Latest