ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

Posted on: July 5, 2016 12:40 am | Last updated: July 5, 2016 at 12:40 am
SHARE

IMG-20160704-WA0014മാനന്തവാടി: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. മാനന്തവാടി കല്ലോടി റൂട്ടില്‍ പോകുകയായിരുന്ന ഇന്നോവ കാറാണ് കത്തിയത്. തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ പാണ്ടിക്കടവിനും അമ്പലവയല്‍ കവലകും ഇടയിലായരുന്നു സംഭവം. കുഞ്ഞോം സ്വദേശി പന്നിയോടന്‍ നാസറാണ് വാഹന ഓടിച്ചിരുന്നത്. നാസറിന്റെ മകളുടെ ഭര്‍ത്താവ് കുറ്റിയാടി അജ്മലിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
യാത്രക്കിടയില്‍ വാഹനത്തിന്റെ മുന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നതായി കണ്ട നാസര്‍ പുറത്തിറങ്ങി ബോണറ്റ് ഉയര്‍ത്തി നോക്കി. തിരികെ വാഹനത്തിലേക്ക് കയാറാന്‍ ശ്രമിക്കുമ്പോഴേക്കും തീ ആളി പടരുകയായിരുന്നു. വാഹനം പൂര്‍ണമായും കത്തി നശിച്ചു. മാനന്തവാടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും പോലീസും എത്തിയാണ് തീ അണച്ചത്. ത്രിഫെയ്‌സ് ലൈനിന്റെ അടിയിലാണ് തീ പടര്‍ന്നെങ്കിലും വന്‍ദുരന്തം ഒഴിവായി. സ്‌കൂള്‍ ബസുകളായിരുന്നു കത്തിയ വാഹനത്തിന് തൊട്ടു പിന്നിലുണ്ടായിരുന്നത്.
റോഡില്‍ തിരക്കേറിയ സമയത്തുണ്ടായ അഗ്‌നിബാധ ഏറെ നേരെ ഗതാഗതക്കുരുക്കിനും ഇടയാക്കി. മാനന്തവാടി അഡീഷനല്‍ എസ് ഐ. പി എ അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസും നാട്ടുകാരും ഏറെ ശ്രമിച്ചാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കിയത്.