Connect with us

Kozhikode

ഗവ. മോഡല്‍ സ്‌കൂളില്‍ അക്ഷരദീപം പദ്ധതിക്ക് തുടക്കമായി

Published

|

Last Updated

കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അക്ഷരദീപം പദ്ധതി അപ്പോളോ ഗോള്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സൈതലവി ക്ലാസ് ലീഡര്‍ക്ക് പത്രം വിതരണം ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: വിദ്യാര്‍ഥികളില്‍ വായനാശീലം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സിറാജ് ദിനപത്രം വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന അക്ഷരദീപം പദ്ധതി കോഴിക്കോട് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി. അപ്പോളോ ഗോള്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സൈതലവി ക്ലാസ് ലീഡര്‍ക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.
ഇതോടനുബന്ധിച്ച് ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. സിറാജ് എച്ച് ആര്‍ മാനേജര്‍ ഇന്‍ചാര്‍ജ് ടി കെ സി മുഹമ്മദ് പദ്ധതി വിശദീകരിച്ചു. പി ടി എ പ്രസിഡന്റ് ശറഫുദ്ദീന്‍, സ്‌കൂള്‍ ടീച്ചര്‍ മേരി എര്‍മില, വിനോദ് മാസ്റ്റര്‍, മൊയ്തീന്‍കോയ, ഫീല്‍ഡ് ഓര്‍ഗനൈസര്‍ സക്കീര്‍ ഹുസൈന്‍ പ്രസംഗിച്ചു. ലാനിഷ ടീച്ചര്‍ സ്വാഗതവും മൊയ്തീന്‍ കോയ നന്ദിയും പറഞ്ഞു.